Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fcra Amendment

എഫ്സിആർഎ ഭേദഗതി: ആശങ്ക നിലനിൽക്കുന്നതായി സിബിസിഐ

ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി ബി​ൽ ഭാ​വി​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ ഉ​പ​യോ​ഗി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​താ​യി ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​ബി​സി​ഐ).

തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​മാ​ത്യു കോ​യി​ക്ക​ൽ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തെ ബാ​ധി​ക്കു​ന്ന​തോ ഭ​ര​ണ​ഘ​ട​നാ ഉ​റ​പ്പു​ക​ൾ​ക്ക് എ​തി​രെ​യോ സ്വ​ാഭാ​വി​ക നീ​തി നി​ഷേ​ധി​ക്കു​ന്ന​തോ ആ​യ വ്യ​വ​സ്ഥ​ക​ൾ ബി​ല്ലി​ലു​ണ്ടെ​ങ്കി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട​ത് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​ണ്. ക്രൈ​സ്ത​വ സ​ഭ​യു​ടെ പേ​രി​ല​ല്ല ത​ങ്ങ​ൾ വാ​ദി​ക്കു​ന്ന​ത്. എ​ൻ​ജി​ഒ​ക​ൾ​ക്കു വേ​ണ്ടി​യാ​ണ്. വി​ഷ​യ​ത്തി​ൽ മ​റ്റു സം​ഘ​ട​ന​ക​ൾ കേ​ന്ദ്രസ​ർ​ക്കാ​രി​നെ ക​ണ്ടി​ട്ടു​ണ്ട്. പാ​വ​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി വി​ദേ​ശ​ത്തെ ക്രൈ​സ്ത​വ സ​ഹോ​ദ​ര​ങ്ങ​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞാ​ൽ അം​ഗീ​ക​രി​ക്കാ​ൻ ആ​കി​ല്ല. ബി​ൽ കൊ​ണ്ടു​വ​ര​രു​തെ​ന്ന് സി​ബി​സി​ഐ സ​ർ​ക്കാ​രി​നോ​ട് ഒ​രി​ക്ക​ലും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.

എ​ന്നാ​ൽ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വ്യ​വ​സ്ഥ ജ​നോ​പ​കാ​ര​പ്ര​ദ​മ​ല്ലെ​ങ്കി​ൽ അ​തി​നെ എ​തി​ർ​ക്കു​ക എ​ന്ന പൗ​ര​ന്‍റെ ക​ട​മ മാ​ത്ര​മാ​ണ് സി​ബി​സി​ഐ നി​ർ​വ​ഹി​ച്ച​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ​കാ​ല പ്രാ​ബ​ല്യം, സ്വ​ത്തു​ക്ക​ൾ സ്ഥി​ര​മാ​യി ഏ​റ്റെ​ടു​ക്ക​ൽ തു​ട​ങ്ങി ബി​ല്ലി​ലെ ചി​ല വ്യ​വ​സ്ഥ​ക​ളി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ​യെ​യും ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​നെയും സി​ബി​സി​ഐ പ്ര​തി​നി​ധി സം​ഘം നേ​ര​ത്തെ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ അ​തേ​പ​ടി ച​ർ​ച്ച​യ്ക്ക് എ​ടു​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം. ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ൾ അ​വ​സാ​ന നി​മി​ഷം കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് സി​ബി​സി​ഐ ഉ​ൾ​പ്പെ​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

എ​ഫ്‌​സി​ആ​ര്‍എ നിയമഭേദഗതിയിൽ കടുത്ത ആശങ്ക: മാര്‍ തറയില്‍

ച​​ങ്ങ​​​​​​​​നാ​​​​​​​​ശേ​​​​​​​​രി: വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ഫ​​​​​​​​ണ്ട് സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ല്‍ നി​​​​​​​​യ​​​​​​​​മ​​​​​​ (എ​​​​​​​​ഫ്‌​​​​​​​​സി​​​​​​​​ആ​​​​​​​​ര്‍എ)​​​​​​ ഭേ​​​​​​​​ദ​​​​​​​​ഗ​​​​​​​​തി ബി​​​​​​​​ൽ ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ല്‍ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ന്‍ ക​​​​​​​​ഴി​​​​​​​​യാ​​​​​​​​ത്ത​​​​​​​​താ​​​​​​​​ണെ​​​​​​​​ന്നും ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ല്‍ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ള്‍ക്ക് ക​​​​​​​​ടു​​​​​​​​ത്ത ആ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​യു​​​​​​​​ണ്ടെ​​​​​​​​ന്നും ​കെ​​​​​​​​സി​​​​​​​​ബി​​​​​​​​സി സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി ജ​​​​​​​​ന​​​​​​​​റ​​​​​​​​ലും ച​​​​​​​​ങ്ങ​​​​​​​​നാ​​​​​​​​ശേ​​​​​​​​രി ആ​​​​​​​​ര്‍ച്ച്ബി​​​​​​​​ഷ​​​​​​​​പ്പു​​​​​​​മാ​​​​​​​​യ മാ​​​​​​​​ര്‍ തോ​​​​​​​​മ​​​​​​​​സ് ത​​​​​​​​റ​​​​​​​​യി​​​​​​​​ല്‍. അ​​​​​​​​തി​​​​​​​​രൂ​​​​​​​​പ​​​​​​​​ത ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ള്‍ക്കു ന​​​​​​​​ല്‍കി​​​​​​​​യ അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ആ​​​​​​​​ര്‍ച്ച്ബി​​​​​​​​ഷ​​​​​​​​പ് വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ല്‍ രൂ​​​​​​​​ക്ഷ വി​​​​​​​​മ​​​​​​​​ര്‍ശ​​​​​​​​നം ഉ​​​​​​​​യ​​​​​​​​ര്‍ത്തി​​​​​​​​യ​​​​​​​​ത്.

ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ല്‍ നി​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ട്ടും വീ​​​​​​​​ണ്ടും നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണം ഏ​​​​​​​​ര്‍പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​ല്‍ സം​​​​​​​​ശ​​​​​​​​യ​​​​​​​​മു​​​​​​​​ണ്ട്. കേ​​​​​​​​ര​​​​​​​​ള ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ മെ​​​​​​​​ത്രാ​​​​​​​​ന്‍ സ​​​​​​​​മി​​​​​​​​തി​​​​​​​​യും ഭാ​​​​​​​​ര​​​​​​​​ത​​​​​​ മെ​​​​​​​​ത്രാ​​​​​​​​ന്‍ സ​​​​​​​​മി​​​​​​​​തി​​​​​​​​യും ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യം പ്ര​​​​​​​​സ്താ​​​​​​​​വ​​​​​​​​ന​​​​​​​​ക​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യം സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ര്‍ക്കാ​​​​​​​​രു​​​​​​​​മാ​​​​​​​​യി സം​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്താ​​​​​​​​നും ആ​​​​​​​​ലോ​​​​​​​​ച​​​​​​​​ന​​​​​​​​യു​​​​​​​​ണ്ട്.

വി​​​​​​​​ദേ​​​​​​​​ശ സ​​​​​​​​ഹാ​​​​​​​​യം എ​​​​​​​​ന്തോ കു​​​​​​​​ഴ​​​​​​​​പ്പം പി​​​​​​​​ടി​​​​​​​​ച്ച​​​​​​​​താ​​​​​​​​ണ് എ​​​​​​​​ന്ന മ​​​​​​​​നോ​​​​​​​​ഭാ​​​​​​​​വം സ​​​​​​​​ര്‍ക്കാ​​​​​​​​രി​​​​​​​​നു​​​​​​​​ണ്ട്. വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്ത് ജോ​​​​​​​​ലി​​​​​​​​ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​വ​​​​​​​​ര്‍ ഭാ​​​​​​​​ര​​​​​​​​ത​​​​​​​​ത്തി​​​​​​​​ലെ​​​​​​​​യും കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ​​​​​​​​യും ട്ര​​​​​​​​സ്റ്റി​​​​​​​​നു കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും വി​​​​​​​​ദേ​​​​​​​​ശ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​മാ​​​​​​​​ണ്. സ​​​​​​​​ഭ വി​​​​​​​​ദേ​​​​​​​​ശ ഫ​​​​​​​​ണ്ട് സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്, സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു​​മു​​ണ്ട്. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടാ​​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ചെ​​​​​​​​റി​​​​​​​​യ ​​ഗ്രാ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍പോ​​​​​​​​ലും വി​​​​​​​​ദ്യാ​​​​​​​​ല​​​​യ​​​​​​​​ങ്ങ​​​​​​​​ളും ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​ര​​​​​​​​ണ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രാ​​​​​​​​ന്‍ ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​ത്.

അ​​​​​​​​തൊ​​​​​​​​രു ന​​​​​​​​ല്ല കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യി ക​​​​​​​​രു​​​​​​​​തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു പ​​​​​​​​ക​​​​​​​​രം ദേ​​​​​​​​ശ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​പ്ര​​​​​​​​വ​​​​​​​​ര്‍ത്ത​​​​​​​​നം എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ല്‍ കാ​​​​​​​​ണു​​​​​​​​ന്ന​​​​​​​​ത് സ​​​​​​​​ങ്ക​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​ണ്.
വി​​​​​​​​ദേ​​​​​​​​ശ ട്ര​​​​​​​​സ്റ്റു​​​​​​​​ക​​​​​​​​ള്‍ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ന്‍ ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ഭാ​​​​​​​​ര​​​​​​​​ത​​​​​​​​ത്തി​​​​​​​​ലെ കാ​​​​​​​​രു​​​​​​​​ണ്യ പ്ര​​​​​​​​വ​​​​​​​​ര്‍ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ​​​​യാ​​​​​​​​ണ്. ഭി​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​ര്‍, തെ​​​​​​​​രു​​​​​​​​വി​​​​​​​​ല്‍ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​ര്‍, മാ​​​​​​​​ന​​​​​​​​സി​​​​​​​​ക​​​​​​​​ന്യൂ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​​​​​ര്‍ക്കു​​​​​​​​ള്ള ഭ​​​​​​​​വ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​നും ന​​​​​​​​ട​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​കാ​​​​​​​​നു​​​​​​​​മാ​​​​​​​​ണ് വി​​​​​​​​ദേ​​​​​​​​ശ​​​​​​​​സ​​​​​​​​ഹാ​​​​​​​​യം ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. വി​​​​​​​​ദേ​​​​​​​​ശി​​​​​​​​ക​​​​​​​​ള്‍ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ സ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ന്‍റെ ഒ​​​​​​​​രു​​​​​​​​വി​​​​​​​​ഹി​​​​​​​​തം പാ​​​​​​​​വ​​​​​​​​പ്പെ​​​​​​​​ട്ട രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ക​​​​​​​​രു​​​​​​​​ണ​ അ​​​​​​​​ര്‍ഹി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ര്‍ക്കാ​​​​​​​​യി ന​​​​​​​​ല്‍കു​​​​​​​​ന്ന​​​​​​​​തും വി​​​​​​​​ദേ​​​​​​​​ശ ഫ​​​​​​​​ണ്ടാ​​​​​​​​ണ്.

ആ​​​​​​​​രാ​​​​​​​​ധ​​​​​​​​നാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ള്‍ നി​​​​​​​​ര്‍മി​​​​​​​​ക്കാ​​​​​​​​നും ഫ​​​​​​​ണ്ട് ല​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​റു​​​​​​​​ണ്ട്. അ​​​​​​​​വ​​​​​​​​ര്‍ വെ​​​​​​​​റു​​​​​​​​തേ ത​​​​​​​​രു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ല, വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ല​​​​​​​​ക്ഷ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യും മാ​​​​​​​​ന​​​​​​​​ദ​​​​​​​​ണ്ഡ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യും മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് ഫ​​​​​​​​ണ്ട് ന​​​​​​​​ല്‍കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​തു കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യി വി​​​​​​​​നി​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ന്ന് അ​​​​​​​​വ​​​​​​​​ര്‍ നി​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ഉ​​​​​​​​റ​​​​​​​​പ്പു​​വ​​​​​​​​രു​​​​​​​​ത്തു​​​​ക​​​​യും ചെ​​​​യ്യും. ​​​​നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ പ്ര​​​​​​​​വ​​​​​​​​ര്‍ത്തി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​യൊ​​​​​​​​ക്കെ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​കാ​​​​​​​​ന്‍ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ല്‍ മു​​​​​​​​മ്പേ​​​​​​​​ത​​​​​​​​ന്നെ ഈ ​​​​​​​​സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ലൈ​​​​​​​​സ​​​​​​​​ന്‍സു​​​​​​​​ക​​​​​​​​ള്‍ റ​​​​​​​​ദ്ദു​​​​​​​​ചെ​​​​​​​​യ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

പു​​​​​​​​തി​​​​​​​​യ വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ൾ എ​​​​​​​​ഫ്‌​​​​​​​​സി​​​​​​​​ആ​​​​​​​​ര്‍എ നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ന്‍റെ പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് മാ​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത് ആ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ഫ​​​​​​​​ണ്ട് വി​​​​​​​​നി​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച് വ​​​​​​​​ര്‍ഷ​​​​​​​​ങ്ങ​​​​​​​​ള്‍ക്കു​​​​​​​​മു​​​​​​​​മ്പ് നി​​​​​​​​ര്‍മി​​​​​​​​ച്ച വി​​​​​​​​ദ്യാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും ആ​​​​​​​​രാ​​​​​​​​ധ​​​​​​​​നാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നും അ​​​​​​​വ വി​​​​​​​റ്റ് ഫ​​​​​​​​ണ്ട് രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​നും പു​​​​​​​​തി​​​​​​​​യ​​​​​​​​നി​​​​​​​​യ​​​​​​​​മം അ​​​​​​​​നു​​​​​​​​ശാ​​​​​​​​സി​​​​​​​​ക്കു​​​​​​​​ന്നു.

രാ​​​​​​​ജ്യ​​​​​​​ത്തെ നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ പ്ര​​​​​​​​വ​​​​​​​​ര്‍ത്തി​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നു​​​​​​​​മേ​​​​​​​​ല്‍ ഇ​​​​​​​​ത്ത​​​​​​​​രം ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ള്‍ അ​​​​​​​​ടി​​​​​​​​ച്ചേ​​​​​​​​ല്‍പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ജ​​​​​​​​ന​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ വ്യ​​​​​​​​വ​​​​​​​​സ്ഥി​​​​​​​​തി​​​​​​​​ക്ക് യോ​​​​​​​​ജി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ല. ഇ​​​​​​​​തൊ​​​​​​​​ക്കെ എ​​​​​​​​ന്തി​​​​​​​​നു​​​​​​​​വേ​​​​​​​​ണ്ടി​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്ന് മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​കു​​​​​​​​ന്നി​​​​​​​​ല്ല. വി​​​​​​​​ദേ​​​​​​​​ശ ഫ​​​​​​​​ണ്ട് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച് വ​​​​​​​​ര്‍ഷ​​​​​​​​ങ്ങ​​​​​​​​ള്‍ക്കു​​​​​​​​മു​​​​​​​​മ്പ് ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ നാ​​​​​​​​നാ​​​​​​​​ജാ​​​​​​​​തി മ​​​​​​​​ത​​​​​​​​സ്ഥ​​​​​​​​ര്‍ക്ക് നി​​​​​​​​ര്‍ലോ​​​​​​​​പമാ​​​​​​​​യ സേ​​​​​​​​വ​​​​​​​​നം ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ണ്ട്.

പൊ​​​​​​​​ടു​​​​​​​​ന്ന​​​​​​​​നെ സൃ​​​​​​​​ഷ്ടി​​​​​​​​ക്കു​​​​​​​​ന്ന നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ ഈ ​​​​​​​​സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യെ​​​​​​​​ല്ലാം ലൈ​​​​​​​​സ​​​​​​​​ന്‍സ് റ​​​​​​​​ദ്ദ്‌​​​​​​​​ചെ​​​​​​​​യ്ത് പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത് വി​​​​​​​​റ്റ് തു​​​​​​​​ക ക​​​​​​​​ണ്ടു​​​​​​​​കെ​​​​​​​​ട്ടാ​​​​​​​​നു​​​​​​​​ള്ള നി​​​​​​​​യ​​​​​​​​മം പ​​​​​​​​രി​​​​​​​​ഷ്‌​​​​​​​​കൃ​​​​​​​​ത സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തോ​​​​​​​​ടു​​​​​​​​ള്ള വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി​​​​​​​​യാ​​​​​​​​ണ്.
വി​​​​​​​​ഷ​​​​​​​​യ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ പാ​​​​​​​​ര്‍ല​​​​​​​​മെ​​​​​​​​ന്‍റം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളെ ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​പ്പോ​​​​​​​​ള്‍ അ​​​​​​​​വ​​​​​​​ർ പ​​​​​​​​ല​​​​​​​​രും നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട് വി​​​​​​​​വി​​​​​​​​ധ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ്.

പ​​​​​​​​ല​​​​​​​​ര്‍ക്കും പാ​​​​​​​​ര്‍ല​​​​​​​​മെ​​​​​​​​ന്‍റി​​​​​​​ലെ ച​​​​​​​​ര്‍ച്ച​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍പോ​​​​​​​​ലും പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​​​​​ല്ല. ച​​​​​​​​ര്‍ച്ച​​​​​​​​ക​​​​​​​​ള്‍പോ​​​​​​​​ലു​​​​​​​​മി​​​​​​​​ല്ലാ​​​​​​​​തെ നി​​​​​​​​യ​​​​​​​​മം പാ​​​​​​​​സാ​​​​​​​​ക്കി​​​​​​​​യെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണോ ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​മൊ​​​​​​​​രു അ​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ത്തി​​​​​​​​ല്‍ കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ ഈ ​​​​​​​ബി​​ൽ പാ​​​​​​​​ര്‍ല​​​​​​​​മെ​​​​​​​​ന്‍റി​​​​ല്‍ കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ലും സം​​​​​​​​ശ​​​​​​​​യ​​​​​​​​മു​​​​​​​​ണ്ടെ​​​​​​​ന്നും മാ​​​​​​​​ര്‍ തോ​​​​​​​​മ​​​​​​​​സ് ത​​​​​​​​റ​​​​​​​​യി​​​​​​​​ല്‍ കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ര്‍ത്തു.

Kerala

എ​ഫ്‌​സി​ആ​ര്‍​ഐ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഫ്‌​സി​ആ​ര്‍​ഐ ഭേ​ദ​ഗ​തി ബി​ല്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളെ​യും അ​വ​ര്‍​ക്ക് കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

അ​തി​നാ​ല്‍ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​ദേ​ശ നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്നു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഈ ​ഭേ​ദ​ഗ​തി നീ​ക്ക​ത്തി​ല്‍ നി​ന്നും പി​ന്തി​രി​യ​ണം. ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ക​യും ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Latest News

Corehub Up